Breaking News

Trending right now:
Description
 
May 07, 2018

ബിജെപിയുടേത്‌ ദലിത്‌ വിരുദ്ധമായ ഭരണം: രാഹുല്‍ഗാന്ധി

image രാജ്യത്ത്‌ ബിജെപി കാഴ്‌ചവയ്‌ക്കുന്നത്‌ ദലിത്‌ വിരുദ്ധ ഭരണമാണെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ള ഭരണമാണ്‌ എന്‍ഡിഎ നടത്തുന്നതെന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം. എന്നാല്‍ ഓരോ 12 മിനിറ്റിലും രാജ്യത്തെ ഒരു ദലിതനെങ്കിലും ആക്രമിക്കപ്പെടുന്നുണ്ട്‌. ഓരോ ആറു മിനിറ്റിലും ഒരു ദലിത്‌ പെണ്‍കുട്ടിയോ ദലിത്‌ സ്‌ത്രീയോ പീഡനത്തിന്‌ ഇരയാകുകയും ചെയ്യുന്നു-രാഹുല്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ദലിത്‌ വോട്ട്‌ വേണമെന്നു പറയുന്ന മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാണ്‌ ബിജെപിക്കുള്ളത്‌. എന്നാല്‍ അദ്ദേഹത്തിന്‌ ദലിത്‌ കുടുംബത്തില്‍നിന്നു ഭക്ഷണം കഴിക്കാന്‍ മടിയാണ്‌. മുന്തിയ ഹോട്ടലില്‍നിന്നു ഭക്ഷണം എത്തിച്ചു കഴിക്കുന്ന പാര്‍ട്ടിയാണ്‌ ബിജെപിയെന്നും മുഖ്യമന്ത്രി യോഗിയുടെ സന്ദര്‍ശനത്തിനു മുന്നേ ദലിത്‌ കുടുംബങ്ങളിലെ ആളുകളോട്‌ കുളിക്കാന്‍ ആവശ്യപ്പെട്ട സംസ്‌കാരമാണ്‌ ബിജെപി വച്ചുപുലര്‍ത്തുന്നതെന്നും രാഹുല്‍ തുറന്നടിച്ചു. കോണ്‍സ്‌റ്റബിള്‍ റിക്രൂട്ട്‌മെന്റ്‌ പരീക്ഷയ്‌ക്കെത്തിയ ദലിത്‌ ഉദ്യോഗാര്‍ഥിയുടെ നെഞ്ചില്‍ എസ്‌ സി എസ്‌ടി എന്നു എഴുതിയ സംഭവത്തെയും രാഹുല്‍ വിമര്‍ശിച്ചു.