Breaking News

Trending right now:
Description
 
May 06, 2018

എസ്‌എസ്‌എല്‍സി ഉന്നതവിജയികളെ വെല്‍ഫെയര്‍പാര്‍ട്ടി ആദരിച്ചു

image മുക്കം: ഈവര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ഥികളെ വെല്‍ഫെയര്‍പാര്‍ട്ടി ഗോതമ്പറോഡ്‌ യൂണിറ്റ്‌ ആദരിച്ചു. പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ചാലില്‍ അബ്ദുല്‍ മാസ്റ്റര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. മള്‍ട്ടി സ്‌റ്റേറ്റ്‌ കോ ഓപ്പറേറ്റിവ്‌ സൊസൈറ്റി ഡയറക്ടറും വെല്‍െയര്‍പാര്‍ട്ടി കാരശേരി പഞ്ചായത്ത്‌ കമ്മിറ്റി അംഗവുമായ റിന്‍സി ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്‌ റിന്‍സി ജോണ്‍സണ്‍ വിതരണം ചെയ്‌തു. കാഷ്‌ അവാര്‍ഡ്‌ വിതരണം നാസര്‍ പുല്‍പ്പറമ്പില്‍ നിര്‍വഹിച്ചു. പി.അബ്ദുല്‍സത്താര്‍ മാസ്റ്റര്‍, മുംതസ്‌ പ്രസംഗിച്ചു. യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ ബാവ പവര്‍ വേള്‍ഡ്‌ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. സാലിം ജിറോസ്‌ സ്വാഗതവും ദിള്‍ശ സാദിഖ്‌ നന്ദിയും പറഞ്ഞു.