Breaking News

Trending right now:
Description
 
May 06, 2018

രാഹുല്‍ഗാന്ധിയുമായുള്ള വിവാഹം: സംഭവം ശരിയല്ലെന്നു അദിഥി സിങ്‌

image റായ്‌ബറേലിയിലെ എംഎല്‍എ അദിഥിസിങിനെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിവാഹം ചെയ്യുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചരണം. മേയില്‍തന്നെ വിവാഹമുണ്ടാകുമെന്ന തരത്തിലാണ്‌ റിപ്പോര്‍ട്ടുകളും ഇരുവരുടെയും ഫോട്ടകളും പ്രചരിക്കുന്നത്‌. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ വാസ്‌തവവിരുദ്ധമായ പ്രചരണം ഉണ്ടായതോടെ എംഎല്‍എ പരസ്യമായി അതൃപ്‌തി അറിയിക്കുകയും ചെയ്‌തു. രാഹുല്‍ തനിക്ക്‌ മൂത്ത സഹോദരനെപ്പോലെയാണ്‌. ഇത്തരത്തിലുള്ള പ്രചരണം ഏറെ ദുഖമുണ്ടാക്കുന്നു. തന്റെ രാഖി സഹോദരനാണ്‌ രാഹുല്‍ഗാന്ധിയെന്നും അദിഥിസിങ്‌ വ്യക്തമാക്കി. രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ അടുത്ത സുഹൃത്താണ്‌ 29വയസുള്ള അദിഥിസിങ്‌.