Breaking News

Trending right now:
Description
 
May 06, 2018

വിവാഹത്തിന്റെ പത്താംനാള്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ്‌ അറസ്റ്റില്‍

image ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹറില്‍ വിവാഹത്തിന്റെ പത്താംദിവസം ഭര്‍ത്താവ്‌ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഭര്‍ത്താവ്‌ ആവശ്യപ്പെട്ട 15 ലക്ഷം രൂപ സ്‌ത്രീധനം ഭാര്യവീട്ടുകാര്‍ നല്‍കിയില്ലെന്നു ആരോപിച്ച്‌ പ്രകോപിതനായ ഭര്‍ത്താവ്‌ ഭാര്യ പിങ്കിടെ വെടിവച്ചുകൊല്ലുകയായിരുന്നു. വ്യവസായികൂടിയായ യുവാവ്‌ കഴിഞ്ഞദിവസം രാത്രി ക്ഷേത്രത്തിലേക്ക്‌ ഭാര്യയെ കൂട്ടിക്കൊണ്ടുപോകുംവഴിയാണ്‌ കൊലപാതകം നടത്തിയത്‌. കൊലപാതകം നടന്നു ഏതാനുംനിമിഷങ്ങള്‍ക്കുള്ളില്‍ ഇയാള്‍ പൊലീസിനെ ഫോണ്‍ചെയ്‌തു. താനും ഭാര്യയും കൊള്ളയടിക്കപ്പെട്ടുവെന്നും ഭാര്യയെ അക്രമികള്‍ വെടിവച്ചുകൊലപ്പെടുത്തിയെന്നും പൊലീസിനെ അറിയിച്ചു. സംഭവസ്ഥലത്ത്‌ എത്തിയ പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ ഭര്‍ത്താവിനെ ശരിയായരീതിയില്‍ ചോദ്യം ചെയ്‌തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്‌റ്റ്‌. ഡല്‍ഹി സ്വദേശിയാണ്‌ കൊല്ലപ്പെട്ട പിങ്കി.