Breaking News

Trending right now:
Description
 
May 06, 2018

കനത്തമഴയും കാറ്റും: ആറുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

image കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത. ഇതേതുടര്‍ന്ന്‌ കേരളത്തില്‍ ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന്‌ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. രണ്ടുദിവസത്തേക്കാണ്‌ ജാഗ്രതാ നിര്‍ദേശം. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതര്‍ക്ക്‌ ദുരന്തനിവാരണ അതോറിറ്റി ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശമുണ്ട്‌.