Breaking News

Trending right now:
Description
 
May 06, 2018

ലൗജിഹാദിന്‌ ബാലവിവാഹം മറുമരുന്ന്‌: ബിജെപി എംഎല്‍എ

image ലൗജിഹാദിനെ നേരിടാന്‍ ബാലവിവാഹമാണ്‌ ഏറ്റവും നല്ല പോംവഴിയെന്ന്‌ ബിജെപി എംഎല്‍എയുടെ വാദം വിവാദമായി. മധ്യപ്രദേശിലെ അഗര്‍മാള്‍വയില്‍നിന്നുള്ള ബിജെപി എംഎല്‍എ ഗോപാല്‍ പാര്‍മര്‍ക്കാണ്‌ ഇത്തരത്തിലൊരു വാദവുമായി രംഗത്തുവന്നത്‌. വൈകിയുള്ള വിവാഹങ്ങളാണ്‌ ലൗ ജിഹാദിനു കാരണം. നേരത്തെ വിവാഹംകഴിച്ചയച്ചാല്‍ ലൗജിഹാദ്‌ ഒഴിവാക്കാം. പെണ്‍കുട്ടികളെ മാതാപിതാക്കള്‍ സമയത്തുതന്നെ കെട്ടിച്ചയയ്‌്‌ക്കണം. പെണ്‍കുട്ടികളുടെ യൗവനാരംഭത്തില്‍ അവരുടെ മനസ്‌ അലയാന്‍ തുടങ്ങും. കൗശലക്കാരും ക്രിമിനലുകളുമായ പുരുഷന്മാര്‍ അവരോട്‌ മാന്യമായി പെരുമാറി പെണ്‍കുട്ടികളെ കുരുക്കില്‍ വീഴ്‌ത്തും. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കിയതോടെ അവര്‍ ഒളിച്ചോടാന്‍ തുടങ്ങി. എല്ലാ അമ്മമാരും ലൗജിഹാദിനെക്കുറിച്ച്‌ മുന്‍കരുതല്‍ ഉള്ളവരായിരിക്കണം-ഗോപാല്‍ പാര്‍മര്‍ വ്യക്തമാക്കി. പരാമര്‍ശം വിവാദമുണ്ടാക്കിയതോടെ എംഎല്‍എ വിശദീകരണവുമായി രംഗത്ത്‌ എത്തുകയും ചെയ്‌തു. മുന്‍കാലങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹം ചെറുപ്പത്തില്‍തന്നെ നിശ്ചയിച്ചിരുന്നു. അതിനാല്‍തന്നെ തെറ്റുകളിലേക്ക്‌ എടുത്തുചാടുംമുമ്പ്‌ തന്റെ വിവാഹം നിശ്ചയിച്ചതാണെന്ന ചിന്ത പെണ്‍കുട്ടിയില്‍ ഉണ്ടാകുമെന്നു എംഎല്‍എ വ്യക്തമാക്കി.