Breaking News

Trending right now:
Description
 
May 06, 2018

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ കലോത്സവം ഇന്ന്‌; ശരത്‌ മുഖ്യാതിഥി

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ന്യൂയോര്‍ക്ക്‌: ഫൊക്കാന ന്യുയോര്‍ക്ക്‌ റീജിയണല്‍ കലോത്സവവും ഏകദിന കണ്‍വന്‍ഷനും ഞായറാഴ്‌ച ഒരുമണിമുതല്‍ കേരളാ സെന്ററില്‍ (1824 Fairfax Street, Elmont, NY11003) നടക്കും. കലോത്സവത്തിന്റെ ആറുമണിക്ക്‌ നടക്കുന്ന സമാപനയോഗത്തില്‍ പ്രമുഖ മ്യൂസിക്‌ ഡയറക്ടറും ഗായകനുമായ ശരത്‌ മുഖ്യാതിഥിയായിരിക്കും. ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്‌, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, ട്രസ്‌റ്റി ബോര്‍ഡ്‌ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രസ്‌റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ലീല മാരേട്ട്‌, വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ കാനാട്ട്‌, ട്രസ്‌റ്റി ബോര്‍ഡ്‌ മെമ്പര്‍ വിനോദ്‌ കെആര്‍കെ തുടങ്ങി അമേരിക്കയിലേയും ഇന്ത്യയിലേയും ഉള്‍പ്പെടെ രാഷ്ട്രീയ സാംസ്‌കാരി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടി ഏറെ പുതുമകള്‍ നിറഞ്ഞതായിരിക്കുമെന്നു വൈസ്‌ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു. ന്യൂയോര്‍ക്ക്‌ റിജിയണല്‍ കേരളോത്സവത്തിന്‌ ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പര്‍മാരായ ഗണേഷ്‌ നായര്‍, അലക്‌സ്‌ തോമസ്‌, ശബരിനായര്‍, കെ.പി.ആന്‍ഡ്രൂസ്‌, അജിന്‍ ആന്റണി, അലോഷ്‌ അലക്‌സ്‌, റിജനല്‍ സെക്രട്ടറി മേരിക്കുട്ടി മൈക്കിള്‍, ജോയിന്റ്‌ സെക്രട്ടറി മേരി ഫിലിപ്പ്‌, ട്രഷറര്‍ സജി പോത്തന്‍, കെ.കെ.ജോണ്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.