Breaking News

Trending right now:
Description
 
May 06, 2018

ഔട്ട്‌സ്‌റ്റാന്‍ഡിങ്‌ അണ്ടര്‍ ഗ്രാഡുവേറ്റ്‌ മലയാളം സ്‌റ്റുഡന്റ്‌ അവാര്‍ഡ്‌

image ആസ്‌റ്റിന്‍: ദി യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സാസ്‌ അറ്റ്‌ ആസ്റ്റിന്‍, ഏഷ്യന്‍ സ്റ്റഡീസ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ ആണ്‌ മലയാളവിഭാഗം. ഈവര്‍ഷത്തെ ഔട്ട്‌സ്റ്റാന്‍ഡിങ്‌ അണ്ടര്‍ ഗ്രാഡുവേറ്റ്‌ മലയാളം സ്റ്റുഡന്റ്‌ അവാര്‍ഡിന്‌ ഒന്നാംവര്‍ഷ മലയാള വിഭാഗത്തില്‍നിന്നു അഭിലാഷ്‌ ഡേവിഡ്‌സന്നും രണ്ടാംവര്‍ഷ മലയാള വിഭാഗത്തില്‍നിന്ന്‌ നിതിന്‍ വര്‍ഗീസിനും അര്‍ഹരായി. ദി യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സാസ്‌ അറ്റ്‌ ആസ്റ്റിന്‍ മലയാളവിഭാഗം പ്രഫസര്‍ ഡോ.ദര്‍ശന മനയ്‌തു ശശിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. യൂണിവേഴ്‌സിറ്റിയിലെ സൗത്ത്‌ ഏഷ്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡിറക്ടറും പ്രഫസറുമായ ഡോ.ഡൊണാള്‍ഡ്‌ ഡേവിസ്‌ അവാര്‍ഡ്‌ സമ്മാനിച്ചു. മലയാള ഭാഷയില്‍ റീഡിങ്‌, ലിസണിങ്‌, സ്‌പീക്കിങ്‌ എന്നീ മേഖലകളില്‍ ഉള്ള പരിജ്ഞാനം ആയിരുന്നു അടിസ്ഥാനം. നിതിന്‍ വര്‍ഗീസ്‌ കംപ്യൂട്ടര്‍ സയന്‍സ്‌ മേജറാണ്‌. മലയാളം മൈനറായി പഠിക്കുന്നു. എല്ലാ സെമസ്റ്ററുകളിലും നിതിന്‌ എ ഗ്രേഡ്‌ ആയിരുന്നു. മലയാളം ഒന്നാംവര്‍ഷം പഠിക്കുന്ന അഭിലാഷ്‌ രണ്ടു മേജര്‍ ചെയ്യുന്നുണ്ട്‌. സൈക്കോളജിയും ബിസിനസും. കഴിഞ്ഞ രണ്ടുസെമസ്‌റ്ററുകളിലും അഭിലാഷിനു മലയാളത്തിനു എ ഗ്രേഡ്‌ ലഭിച്ചിരുന്നു.