Breaking News

Trending right now:
Description
 
May 06, 2018

മധുവും പി.കെ.വാര്യരും ജന്മഭൂമി ലജന്‍ഡ്‌സ്‌ ഓഫ്‌ കേരള

image ഈ വര്‍ഷത്തെ ജന്മഭൂമി ലജന്‍ഡ്‌സ്‌ ഓഫ്‌ കേരള പുരസ്‌കാരം നടന്‍ മധുവിനും ആയൂര്‍വേദ പണ്ഡിതന്‍ ഡോ.പി.കെ.വാര്യര്‍ക്കും. തങ്ങളുടെ മേഖലയില്‍ പുലര്‍ത്തുന്ന ഔന്നത്യവും കേരളത്തിനു നല്‍കിയ സംഭാവനയും കണക്കിലെടുത്താണ്‌ ഇരുവരെയും തിരഞ്ഞെടുത്തതെന്ന്‌ ജന്മഭൂമി മാനേജിംഗ്‌ ഡയറക്ടര്‍ എം.രാധാകൃഷ്‌ണന്‍, ചീഫ്‌ എഡിറ്റര്‍ ലീലാ മേനോന്‍ എന്നിവര്‍ അറിയിച്ചു. മേയ്‌ 18ന്‌ കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്നയാളാണ്‌ മധു. 300-ലേറെ ചിത്രങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്‌ചവച്ച മധു 14 സിനിമകള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ബോളിവുഡിലും തമിലും അഭിനയിച്ചു. 1963-ല്‍ നിനമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയരംഗത്ത്‌ വന്നത്‌. ചെമ്മീന്‍ എന്ന സിനിമയിലെ മികച്ച അഭിനയത്തിന്‌ രാഷ്ട്രപതിയുടെ കൈയില്‍നിന്നു ഗോള്‍ഡ്‌ മെഡല്‍ സ്വന്തമാക്കി. ജെ.ഡാനിയേല്‍ പുരസ്‌കാരം നല്‍കി കേരളവും പത്മശ്രീ നല്‍കി രാജ്യവും ആദരിച്ചു. ടെലിവിഷന്‍ പരമ്പരകളിലും മധു അഭിനയിച്ചിട്ടുണ്ട്‌. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ നെടുംതൂണാണ്‌ ഡോ.പി.കെ.വാര്യര്‍. ലോകോത്തര നിലവാരത്തിലേക്ക്‌ ഈ സ്ഥാപനത്തെ ഉയര്‍ത്താന്‍ അദ്ദേഹത്തിനായി. ആയൂര്‍വേദം ജനകീയമാക്കുന്നതിനും ഡോ.വാര്യര്‍ക്ക്‌ കഴിഞ്ഞു. നിരവധി വിദേശസഞ്ചാരികളെ കേരളത്തിലേക്ക്‌ ആകര്‍ഷിക്കുന്നതില്‍ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ക്ക്‌ വ്യക്തമായ പങ്കുണ്ട്‌. ആയൂര്‍വേദത്തിലെ ഭാരതീയ ചികിത്സാ സമ്പ്രദായത്തിന്‌ പി.കെ.വാര്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചും ആറ്‌ ദശാബ്ദക്കാലത്തെ നിസ്‌തുല സേവനം മുന്‍നിര്‍ത്തിയും ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന്‌ പി.കെ.വാര്യരുടെ പേര്‌ നല്‍കി. കാലിക്കറ്റ്‌ സര്‍വകലാശാല ഡി.ലിറ്റും. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മുതലാണ്‌ ജന്മഭൂമി ലജന്‍ഡ്‌സ്‌ പുരസ്‌കാരം നല്‍കിതുടങ്ങിയത്‌. ഇ.ശ്രീധരന്‍, നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞവര്‍ഷം പുരസ്‌കാരത്തിന്‌ അര്‍ഹരായി.