Breaking News

Trending right now:
Description
 
May 06, 2018

പൊലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടുകാര്‍ക്ക്‌ ഭീഷണിക്കത്ത്‌

image പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച വരാപ്പുഴ ദേവസ്വംപാടം ശ്രീജിത്തിന്റെ വീട്ടുകാര്‍ക്ക്‌ ലഭിച്ച ഭീഷണിക്കത്ത്‌ പൊലീസ്‌ അന്വേഷണസംഘത്തിനു കൈമാറി. കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ ആര്‍ടിഎഫ്‌ അംഗങ്ങള്‍ക്കെതിരായുള്ള കേസ്‌ പിന്‍വലിക്കണമെന്നും അതല്ലായെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ്‌ കത്തിലുള്ളത്‌. നേരത്തെയും ഇത്തരത്തിലൊരു കത്തു ലഭിച്ചിരുന്നു. ശ്രീജിത്തിന്റെ അമ്മയും ഭാര്യയും സഹോദരനും അറിയുന്നതിനായി തിരുവനന്തപുരം റൂറല്‍ എസ്‌പിയുടെ കീഴിലുള്ള ഷാഡോ സ്‌ക്വാഡിലെ ജയനും സുനിലാലും സുനിലും ഷിബുവുമാണ്‌ എഴുതുന്നതെന്നു കത്തില്‍ പറയുന്നുണ്ട്‌. നേരത്തെ ലഭിച്ച ഭീഷണിക്കത്തിലും ഇതുതന്നെയായിരുന്നു എഴുതിയിരുന്നത്‌. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ സഹോദരനും അതേ അവസ്ഥയുണ്ടാകുമെന്നും കത്തിലുണ്ട്‌.