Breaking News

Trending right now:
Description
 
May 05, 2018

മഅദനി കേരളത്തിലെ വീട്ടിലെത്തി

image മാതാപിതാക്കളെ കാണുന്നതിന്‌ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്‌ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കുടുംബവീടായ കൊല്ലം മൈനാഗപ്പള്ളി തോട്ടുവാല്‍ മന്‍സിലില്‍ എത്തി. രോഗബാധിതരായ പിതാവ്‌ അബ്ദുല്‍ സമദിനെയും മാതാവ്‌ അസുമാബീവിയെയും കണ്ടശേഷം അന്‍വാര്‍ശേരിയിലേക്ക്‌ മടങ്ങി. ഇന്നലെ രാത്രി ഒമ്പതിനാണ്‌ റോഡുമാര്‍ഗം മഅദനി മാതാപിതാക്കളെ കാണുന്നതിന്‌ എത്തിയത്‌. ഈമാസം 11വരെ അന്‍വാര്‍ശേരിയില്‍ ഉണ്ടാകും. കോടതി ഇടപെടലിനെ തുടര്‍ന്ന്‌ കര്‍ണാടക പൊലീസിന്റെ അകമ്പടിയോടെയാണ്‌ മഅദനി കേരളത്തിലേക്കു യാത്ര നടത്തിയത്‌. കേരള പൊലീസ്‌ വന്‍സുരക്ഷ ഒരുക്കിയിരുന്നു. ബെംഗളൂരുവില്‍നിന്നു കൊല്ലത്തേക്കുള്ള യാത്രക്കിടെ ഉച്ചയ്‌ക്ക്‌ പാലക്കാട്‌ കഞ്ചിക്കോട്‌ ചെടയന്‍കാലായില്‍ പള്ളിയില്‍ ജുമുഅ നമസ്‌കാരവും നടത്തി.