Breaking News

Trending right now:
Description
 
May 05, 2018

ക്ഷയരോഗ നിവാരണ യജ്ഞത്തില്‍ സഹകരിക്കാത്ത ഡോക്ടര്‍മാര്‍ക്ക്‌ തടവ്‌

image ദേശീയ ക്ഷയരോഗ നിവാരണ യജ്ഞവുമായി സഹകരിക്കാത്ത ഡോക്ടര്‍മാര്‍ക്കും ഫാര്‍മസി ഉടമകള്‍ക്കും ആറുമാസം മുതല്‍ രണ്ടുവര്‍ഷംവരെ തടവും പിഴയും ശിക്ഷനല്‍കുന്നതിന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. രോഗബാധിതരുടെ പേരു വിവരങ്ങള്‍ ജില്ലാ ടിബി ഓഫിസര്‍മാര്‍ക്ക്‌ കൈമാറാത്ത സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ഫാര്‍മസി ഉടമകള്‍ക്കുമെതിരെയാണ്‌ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്‌. രോഗികള്‍ കൃത്യമായി മരുന്നുകഴിക്കാതിരിക്കുന്നതും തുടര്‍ ചികിത്സയ്‌ക്കു വിധേയരാകാത്തതുമാണ്‌ ക്ഷയരോഗം വര്‍ധിക്കുന്നതിനു കാരണം. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരാണ്‌ കൂടുതല്‍ പേരും. ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച്‌ ഫാര്‍മസികളില്‍നിന്നു മരുന്നു വാങ്ങി ഉപയോഗിക്കുന്നവരുമുണ്ട്‌. 2025-ല്‍ ദേശീയതലത്തില്‍ ക്ഷയരോഗം ഇല്ലായ്‌മ ചെയ്യുകയാണ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം.