Breaking News

Trending right now:
Description
 
May 05, 2018

ബിഎസ്‌എന്‍എല്‍ പ്രീപെയ്‌ഡില്‍ സൗദിയിലും മ്യാന്‍മറിലും റോമിങ്‌ സൗകര്യം

image കേരളത്തിലെ ബിഎസ്‌എന്‍എല്‍ പ്രീപെയ്‌ഡ്‌ മൊബൈല്‍ വരിക്കാര്‍ക്കു സൗദി അറേബ്യയിലും മ്യാന്‍മറിലും ഇന്റര്‍നാഷണല്‍ റോമിങ്‌ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി നിലവില്‍വന്നു. രാജ്യത്തെ എല്ലാ നെറ്റുവര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുകളും ഡേറ്റയും ലഭ്യമാക്കുന്ന മൂന്നു മൊബൈല്‍ കണക്ഷനോടുകൂടിയ പുതിയ കുടുംബ ബ്രോഡ്‌ബാന്‍ഡ്‌ പ്ലാന്‍ 1199 രൂപയ്‌ക്കു ലഭ്യമാക്കിയതായി ബിഎസ്‌എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ്‌ ജനറല്‍ മാനേജര്‍ ഡോ.പി.ഒ.മാത്യു വ്യക്തമാക്കി. കേരളത്തില്‍ മാത്രമായി നഗര ലാന്‍ഡ്‌ലൈന്‍ വരിക്കാര്‍ക്കായി 240 രൂപയ്‌ക്കും ഗ്രാമീണ വരിക്കാര്‍ക്കായി 180 രൂപയ്‌ക്കും 220 രൂപയ്‌ക്കുമുള്ള മൂന്ന്‌ ലാന്‍ഡ്‌ ലൈന്‍ പ്ലാനുകളും നിലവിലുണ്ട്‌. ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ഫോണുകളില്‍ ഞായറാഴ്‌ച സൗജന്യ കോള്‍ സേവനം തുടരും.