Breaking News

Trending right now:
Description
 
May 05, 2018

കത്വ കൂട്ടമാനഭംഗക്കേസ്‌: സിബിഐ അന്വേഷിക്കണമെന്ന്‌ മുഖ്യപ്രതിയുടെ ഹര്‍ജി

image ജമ്മുകാഷ്‌മീരിലെ കത്വയില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി സഞ്‌ജി റാം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. താന്‍ നിരപരാധിയാണെന്നും യഥാര്‍ഥ പ്രതികളെ പിടിക്കണമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും സഞ്‌ജി റാം കോടതിയില്‍ വാദിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടി തനിക്ക്‌ ചെറുമകളെപ്പോലെയായിരുന്നു. തനിക്കെതിരായ കുറ്റങ്ങള്‍ പൊലീസ്‌ കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ജനുവരി 10നാണ്‌ പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായത്‌. പെണ്‍കുട്ടിക്ക്‌ ലഹരിമരുന്നു ഉറക്കിയശേഷം ക്ഷേത്രത്തിനുള്ളില്‍ വച്ചു നിരവധി ദിവസങ്ങളിലായി എട്ടുപേര്‍ ക്രൂര പീഡനത്തിന്‌ ഇരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ്‌ കേസ്‌. കത്വമേഖലയില്‍ താമസിച്ചിരുന്ന പ്രത്യേക സമുദായത്തില്‍പെട്ടവരെ ഇവിടെനിന്നു കുടിയൊഴിപ്പിക്കുന്നതിനാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതും പീഡനത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയതും. പ്രതികളെ പിന്തുണച്ച്‌ നടത്തിയ റാലിയില്‍ രണ്ട്‌ ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തത്‌ ഏറെ വിവാദമുണ്ടാക്കിയിരുന്നു.