Breaking News

Trending right now:
Description
 
May 05, 2018

പ്രാദേശിക തിരഞ്ഞെടുപ്പ്‌: ബ്രിട്ടനില്‍ നാലു മലയാളികള്‍ വിജയിച്ചു

image ബ്രിട്ടനില്‍ പ്രാദേശിക കൗണ്‍സിലുകളിലേക്കുള്‍പ്പെടെ നടന്ന തിരഞ്ഞെടുപ്പില്‍ ലണ്ടനിലും മറ്റു നഗരങ്ങളിലുമായി മത്സരിച്ച ആറുമലയാളികളില്‍ നാലുപേര്‍ വിജയിച്ചു. ലണ്ടനിലെ ന്യൂഹാമില്‍ മത്സരിച്ച ചങ്ങനാശേരി സ്വദേശി ഓമന ഗംഗാധരന്‍, ക്രോയിഡണിലെ ബ്രോഡ്‌ ഗ്രീന്‍ വാര്‍ഡില്‍ മത്സരിച്ച മുന്‍ മേയര്‍ തിരുവനന്തപുരം പോത്തന്‍കോട്‌ സ്വദേശി മഞ്‌ജു ഷാഹുല്‍ഹമീദ്‌, ന്യൂഹാം ബറോയിലെ ഈസ്‌റ്റ്‌ ഹാം വാര്‍ഡില്‍ സുഗതന്‍ തെക്കേപ്പുര, കേംബ്രിജ്‌ സിറ്റി കൗണ്‍സിലില്‍ ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ്‌ ജയിച്ച മലയാളികള്‍. ഇവര്‍ ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ്‌ മത്സരിച്ചത്‌. ലണ്ടനിലെ 32 പ്രാദേശിക കൗണ്‍സിലുകളിലേക്കും ബ്രിട്ടനിലെ മറ്റു 34 മെട്രോപോലീറ്റന്‍ ബറോകളിലേക്കും 67 ഡിസ്‌ട്രിക്ട്‌ - കൗണ്ടി കൗണ്‍സിലിലേക്കുമുള്ള തിരഞ്ഞെടുപ്പാണ്‌ നടന്നത്‌. 145 കൗണ്‍സിലുകളിലെ ഫലം പ്രഖ്യാപിച്ചതില്‍ 2166 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടിയും 1305 സീറ്റുകള്‍ പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയും നേടി.