Breaking News

Trending right now:
Description
 
May 05, 2018

സംസ്ഥാനത്ത്‌ ഒരുലക്ഷംപേര്‍ നാളെ നീറ്റ്‌ പരീക്ഷ എഴുതും

image മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രസ്‌ പരീക്ഷ (നീറ്റ്‌) സംസ്ഥാനത്ത്‌ നാളെ നടക്കും. ഒരുലക്ഷത്തോളം പേര്‍ ഇത്തവണ പരീക്ഷ എഴുതും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുുറം, കോഴിക്കോട്‌ കണ്ണൂര്‍ എന്നിവിടങ്ങളിലാണ്‌ പരീക്ഷാ കേന്ദ്രങ്ങള്‍. രാവിലെ 10 മുതല്‍ ഒരുമണിവരെയാണ്‌ പരീക്ഷ. രാവിലെ 7.30 മുതല്‍ പരീക്ഷ ഹാളില്‍ കയറാം. 9.30യ്‌ക്കുശേഷം എത്തുന്നവര്‍ക്ക്‌ പ്രവേശനം ഉണ്ടായിരിക്കില്ല. ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്ത അഡ്‌മിഷന്‍ കാര്‍ഡും പാസ്‌ പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും സഹിതമാണ്‌ പരിക്ഷയ്‌ക്ക്‌ എത്തേണ്ടത്‌. പരീക്ഷയ്‌ക്ക്‌ ആവശ്യമായ പേന അതതു പരീക്ഷകേന്ദ്രങ്ങളില്‍ ലഭിക്കും. പരീക്ഷയുടെ ആരംഭത്തിലും ഉത്തരപേപ്പറുകള്‍ കൈമാറുമ്പോഴും വിദ്യാര്‍ഥി നിര്‍ധിഷ്ട സ്ഥലത്ത്‌ ഒപ്പിടേണ്ടതാണ്‌. മറ്റുവസ്‌തുക്കളുമായി പരീക്ഷാഹാളില്‍ എത്താന്‍ അനുവദിക്കില്ല. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ വസ്‌ത്രധാരണത്തിലും നിബന്ധനകളുണ്ട്‌. ഇളം നിറത്തിലുള്ള അരക്കൈ വസ്‌ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. വസ്‌ത്രത്തില്‍ വലിയ ബട്ടണ്‍, ബാഡ്‌ജ്‌ എന്നിവ പാടില്ല. ഷൂ അനുവദിക്കില്ല. ചെറിയ ഹീലുള്ള ചെരുപ്പുകള്‍ ആകാം. വെള്ളക്കുപ്പി, ബോക്‌സ്‌, മൊബൈല്‍ഫോണ്‍, ലോഹ ഉപകരണങ്ങള്‍, വാച്ച്‌, തൊപ്പി തുടങ്ങിയവയൊന്നും പരീക്ഷാഹാളില്‍ അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്ക്‌ ശിരോവസ്‌ത്രം ധരിക്കാം. ഈ വിദ്യാര്‍ഥികള്‍ പരിശോധനയ്‌ക്കായി ഒരുമണിക്കൂര്‍ മുമ്പ്‌ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം.വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യമായ സഹായം നല്‍കുന്നതിന്‌ സംസ്ഥാനത്തെ പ്രധാന റെയില്‍വേസ്റ്റേഷനുകളിലും ബസ്‌ സ്റ്റാന്‍ഡുകളിലും സഹായകേന്ദ്രങ്ങളും തുറന്നിട്ടുണ്ട്‌.