Breaking News

Trending right now:
Description
 
May 05, 2018

ലൈംഗിക അപവാദം: സാഹിത്യ നൊബേല്‍ സമ്മാന പ്രഖ്യാപനം റദ്ദാക്കി

image ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാന പ്രഖ്യാപനം റദ്ദാക്കിയതായി സ്വീഡിഷ്‌ അക്കാദമി അറിയിച്ചു. അക്കാദമി സ്ഥിരാംഗത്തിന്റെ ഭര്‍ത്താവിനെതിരായ ലൈംഗിക വിവാദത്തെ തുടര്‍ന്നാണ്‌ സമ്മാനപ്രഖ്യാപനം മാറ്റിവച്ചത്‌. ഈ വര്‍ഷത്തേയും ചേര്‍ത്ത്‌ അടുത്തവര്‍ഷം പ്രഖ്യാപനം നടത്തും. സാഹിത്യത്തിനു നൊബേല്‍ സമ്മാനം ഒഴിവാക്കുന്നത്‌ 70 വര്‍ഷത്തിനിടെ ആദ്യമാണ്‌. അക്കാദമിയിലെ സ്ഥിരാംഗവും കവിയുമായ കാതറീന ഫ്രോസ്‌റ്റന്‍സണിന്റെ ഭര്‍ത്താവ്‌ ഷീന്‍ ക്രോഡ്‌ അര്‍നോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്‌ ഏറെ വിവാദമുണ്ടാക്കിയിരുന്നു. അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നയ ഉണ്ടാവുകയും 18 സ്ഥിരാംഗങ്ങളില്‍ ആറുപേര്‍ രാജിവയ്‌ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്‌തതോടെ അക്കാദമി പ്രതിസന്ധിയിലായി. രാജിവയ്‌ക്കുമെന്നു പ്രഖ്യാപിച്ചവരില്‍ സെക്രട്ടറി സാറാ ഡാനിയസുമുണ്ട്‌. അക്കാദമിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ്‌ പ്രഖ്യാപനം റദ്ദാക്കാനുള്ള തീരുമാനമുണ്ടായത്‌. സ്വീഡനിലെ സാംസ്‌കാരി പ്രമുഖനാണ്‌ ഷീന്‍ ക്രോഡ്‌ അര്‍നോ. 18 സ്‌ത്രീകളാണ്‌ ഇദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തുവന്നത്‌.