Breaking News

Trending right now:
Description
 
May 04, 2018

കല്‍പ്പന ചൗള അമേരിക്കയുടെ നായിക

image കൊളംബിയ സ്‌പേസ്‌ ഷട്ടില്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക കല്‍പ്പന ചൗള അമേരിക്കയുടെ നായികയാണെന്നു പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ അവകാശപ്പെട്ടു. ഏഷ്യന്‍, പസഫിക്‌ ദ്വീപ്‌ വംശജരായ അമേരിക്കക്കാരുടെ പൈതൃക സ്‌മരണയ്‌ക്കുള്ള മാസമായി മേയ്‌ മാസത്തെ പ്രഖ്യാപിച്ചതിനോട്‌ അനുബന്ധിച്ചായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം. ബഹിരാകാശ ഗവേഷണത്തിനു സ്വയം സമര്‍പ്പിച്ച കല്‍പ്പന ചൗളയുടെ ജീവിതം ലക്ഷക്കണക്കിന്‌ പെണ്‍കുട്ടികള്‍ക്ക്‌ പ്രയോജനമാണെന്നും ട്രംപ്‌ വ്യക്തമാക്കി.