Breaking News

Trending right now:
Description
 
May 04, 2018

അബുദാബി ബിഗ്‌ ടിക്കറ്റില്‍ മലയാളിക്ക്‌ 12.5 കോടി സമ്മാനം

image അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ മലയാളിക്ക്‌ ലഭിച്ചത്‌ 70 ലക്ഷം ദിര്‍ഹം (12.5 കോടി രൂപ). കുവൈറ്റില്‍ എക്‌സിക്യുട്ടീവ്‌ അസിസ്റ്റന്റായി ജോലി ചെയ്യുന്ന തിരുവല്ല നിരണം സ്വദേശി അനില്‍വര്‍ഗീസിനെയാണ്‌ ഇത്തവണ ഒന്നാം സമ്മാനം തേടിഎത്തിയത്‌. 28 വര്‍ഷമായി കുവൈറ്റില്‍ ജോലി നോക്കിവരുകയാണ്‌. മകന്റെ ജന്മദിനത്തിന്റെ നമ്പറുള്ള ടിക്കറ്റാണ്‌ വാങ്ങിയതെന്നു അനില്‍വര്‍ഗീസ്‌ പിന്നീട്‌ വ്യക്തമാക്കി. ഒരുലക്ഷം ദിര്‍ഹം (18.1 ലക്ഷം രൂപ) വീതമുള്ള ഏഴു സമ്മാനങ്ങളില്‍ മൂന്നും നേടിയതു മലയാളികളാണ്‌. കുവൈത്തില്‍ ബദൂര്‍ട്രാവല്‍സ്‌ ഉദ്യോഗസ്ഥ രേണുവാണ്‌ അനില്‍വര്‍ഗീസിന്റെ ഭാര്യ.