Breaking News

Trending right now:
Description
 
May 04, 2018

വാഗ്‌ദാനപ്പെരുമഴയുമായി ബിജെപി കര്‍ണാടകയില്‍ പ്രകടപത്രിക പുറത്തിറക്കി

image കര്‍ണാടക തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്‌. യദൂരപ്പയും കേന്ദ്രമന്ദ്രി ആനന്ദ കുമാറും ചേര്‍ന്നാണ്‌ പ്രകടനപത്രിക പുറത്തിറക്കിയത്‌. സംസ്ഥാനത്തെ കര്‍ഷകരും നെയ്‌ത്തുകാരും സഹകരണ ബാങ്കുകളില്‍നിന്നെടുത്തിട്ടുള്ള ഒരുലക്ഷം രൂപവരെയുള്ള വായ്‌പകള്‍ എഴുതിതള്ളുമെന്നാണ്‌ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനം. അതേസമയം ദേശസാത്‌കൃത ബാങ്കുകളിലെ വായ്‌പകളെകുറിച്ച്‌ പരാമര്‍ശിച്ചിട്ടില്ല. 1000 കര്‍ഷകര്‍ക്ക്‌ ചൈന, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പുതിയ കൃഷിരീതികളെക്കുറിച്ച്‌ മനസിലാക്കുന്നതിനും അവസരം ഒരുക്കുമെന്നും വാഗ്‌ദാനമുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ ഒരുശതമാനം പലിശയില്‍ രണ്ടുലക്ഷംരൂപവരെ വ്‌ഗാദാനം നല്‍കും. ലോകായുക്തയ്‌ക്ക്‌ കൂടുതല്‍ അധികാരം നല്‍കും. ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ സ്‌ത്രീസുരക്ഷ കര്‍ശനമാക്കും. സ്‌ത്രീകള്‍ക്കെതിരെയുള്ള നിലവിലുള്ള കേസുകളും ഇനിവരുന്ന കേസുകളും അന്വേഷിക്കുക വനിതാ പൊലീസ്‌ ഓഫിസര്‍മാരായിരിക്കും തുടങ്ങിയ വാഗ്‌ദാനങ്ങള്‍ പ്രകടനപത്രികയിലുണ്ട്‌.