Breaking News

Trending right now:
Description
 
May 04, 2018

മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മര്‍ദനം: ശക്തമായ നടപടിയെന്ന്‌ മുഖ്യമന്ത്രി

image മലപ്പുറത്ത്‌ മാധ്യമപ്രവര്‍ത്തകരെ പ്രസ്‌ ക്ലബില്‍ കയറി ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന്‌ നിര്‍ദേശം നല്‍കിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഗൗരവമായാണ്‌ ഇതുകാണുന്നത്‌. സംഭവത്തില്‍ രണ്ടുപേരെ ഇതിനോടകം അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണത്തിനെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫൂആദ്‌ സനീന്‍ (23), റിപ്പോര്‍ട്ടര്‍ ഷറബാസ്‌ വെള്ളില (27) എന്നിവര്‍ക്കാണ്‌ കഴിഞ്ഞദിവസം മര്‍ദ്ദനമേറ്റത്‌. പ്രസ്‌ ക്ലബില്‍ അതിക്രമിച്ചുകയറി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ഫുആദ്‌ സനീലിനെ നിലത്തിട്ടുചവിട്ടി. ഫുആദ്‌ സനീലിന്റെ ഫോണുമായാണ്‌ സംഘം മടങ്ങിയത്‌. ആര്‍എസ്‌എസ്‌ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ ബൈക്ക്‌ യാത്രികനെ മര്‍ദിക്കുന്ന ത്‌ പ്രസ്‌ക്ലബില്‍നിന്ന്‌ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ്‌ പ്രകോപനം ഉണ്ടാക്കിയത്‌.