Breaking News

Trending right now:
Description
 
May 04, 2018

പൊടിക്കാറ്റ്‌: മരണം 115; ഭീഷണി തുടരുന്നു

image ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍, പഞ്ചാബ്‌, മധ്യപ്രദേശ്‌, ഹരിയാന, ഡല്‍ഹി തുടങ്ങി ഏഴു സംസ്ഥാനങ്ങളില്‍ ബുധനാഴ്‌ചയുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ 115 പേര്‍ മരിച്ചു. യുപിയിലാണ്‌ മരണം കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌-64 പേര്‍. രാജസ്ഥാനില്‍ 31 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ കാറ്റിലും മഴയിലും ഗതാഗതം തടസപ്പെട്ടു. രണ്ടു രാജ്യാന്തര സര്‍വീസ്‌ അടക്കം 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വീടുകല്‍ തകര്‍ന്നുവീണാണ്‌ മരണം കൂടുതലും സംഭവിച്ചത്‌. നൂറുകണക്കിന്‌ ആളുകള്‍ക്ക്‌ പരുക്കുണ്ട്‌. പലസ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ്‌ വൈദ്യുതിവിതരണം നിലച്ചു. ബാരിനാഥ്‌ ദേശീയപാതയില്‍ ഗതാഗതം മുടങ്ങിയതോടെ ചാര്‍ധാം തീര്‍ഥാടനം കുറേനേരം തടസപ്പെട്ടു. അതേസമയം, ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും 48 മണിക്കൂറിനുള്ളില്‍ ശക്തിയായ പൊടിക്കാറ്റ്‌ വീണ്ടും വീശിയടിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്‌. ബിക്കാനീര്‍, അല്‍വര്‍, ഭരത്‌പൂര്‍, ധോല്‍പൂര്‍, കരൗലി, ജുന്‍ജുനു, സികര്‍, ശ്രീഗംഗാനഗര്‍, ജയ്‌സാല്‍മര്‍ ജില്ലകളില്‍ പൊടിക്കാറ്റോ, പേമാരിയോ, കൊടുങ്കാറ്റോ ഉണ്ടായേക്കാമെന്നാണ്‌ ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.