Breaking News

Trending right now:
Description
 
May 04, 2018

വിദേശവനിതയുടെ കൊലപാതകം മാനഭംഗത്തിനുശേഷം

image കോവളെ ബീച്ചില്‍ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ വിദേശ വനിതയെ കൊലപ്പെടുത്തിയത്‌ കൂട്ടമാനഭംഗത്തിനു ശേഷം. സംഭവവുമായി ബന്ധപ്പെട്ടു പനത്തുറ സ്വദേശികളായ ഉമേഷ്‌ (28), ഉദയന്‍ (24) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്‌തു. ഇരുവരും ദിവസങ്ങളായി പൊലീസ്‌ കസ്റ്റഡിയിലായിരുന്നു. ശാസ്‌ത്രീയ രീതിയില്‍ ചോദ്യം ചെയ്‌തതോടെയാണ്‌ കുറ്റം സമ്മതിച്ചത്‌. ഉമേഷും ഉദയനും ലഹരിമരുന്നിന്‌ അടിമകളാണ്‌. കോവളം ബീച്ചില്‍നിന്നു വാഴമുട്ടത്തെ കണ്ടല്‍ക്കാടിനു തെല്ലകലെയുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്‌റ്റ്‌ ഗൈഡ്‌ എന്നു തെറ്റിദ്ധരിപ്പിച്ച്‌ കെണിയില്‌ വീഴ്‌ത്തുകയായിരുന്നു. യുവതിക്കു ലഹരിമരുന്നു നല്‍കി കാടിനുള്ളില്‍ എത്തിച്ചു നാലുതവണ മാനഭംഗപ്പെടുത്തി. ബോധം വീണ്ടുകിട്ടയ യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ കൊലപ്പെടുത്തിയത്‌. കഴുത്തുഞെരിച്ചാണ്‌ കൊലപാതകം. ആത്മഹത്യയെന്നു വരുത്താന്‍ കാട്ടുവള്ളി ഉപയോഗിച്ചു മരത്തില്‍ കെട്ടിത്തൂക്കി. ദിവസങ്ങള്‍കഴിഞ്ഞതോടെ വള്ളിപൊട്ടി അഴുകിയ മൃതദേഹം താഴെവീണു. ഇതേ തുടര്‍ന്നാണ്‌ ശിരസ്‌ അറ്റുപോയത്‌. ലഹരിമരുന്ന്‌, അടിപിടി ഉള്‍പ്പെടെ 13 കേസുകളില്‍ പ്രതിയാണ്‌ ഉമേഷ്‌. ഉദയന്‍ ആറുകേസുകളില്‍ പ്രതിയാണ്‌. മാര്‍ച്ച്‌ 14ന്‌ യുവതിയെ കാണാതാവുകയായിരുന്നു.