Breaking News

Trending right now:
Description
 
May 04, 2018

ഉപയോക്താക്കള്‍ പാസ്‌ വേര്‍ഡ്‌ മാറ്റണമെന്നു ട്വിറ്റര്‍

image ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം പാസ്‌ വേര്‍ഡ്‌ ഉടന്‍ മാറ്റണമെന്ന്‌ കമ്പനിയുടെ മുന്നറിയിപ്പ്‌. ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ്‌ ബാധ ഉണ്ടായതിനെ തുടര്‍ന്നാണ്‌ ഇത്തരമൊരു മുന്നറിയിപ്പ്‌ നല്‍കിയതെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. 336 മില്യണ്‍ ഉപയോക്താക്കള്‍ക്ക്‌ ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പു നല്‍കി. പാസ്‌ വേഡുകള്‍ മറച്ചുവയ്‌ക്കുന്ന ഹാഷിങ്ങിലാണ്‌ വൈറസ്‌ ബാധ ഉണ്ടായിരിക്കുന്നത്‌. ഒരാള്‍ പാസ്‌ വേഡ്‌ ഉപയോഗിക്കുമ്പോള്‍ അതു രഹസ്യമാക്കി സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ്‌ ഹാഷിങ്‌. ഇതോടെ പാസ്‌ വേഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതികാണിക്കുകയായിരുന്നു. എന്നാല്‍ ഇത്‌ ആരും ദുരുപയോഗം ചെയ്‌തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക പേജിലൂടെ ട്വിറ്റ്‌ ചെയ്‌തു. ഒരു മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ്‌ പാസ്‌ വേഡുകള്‍ മാറ്റുന്നതിന്‌ ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. അതേസമയം എത്ര പാസ്‌ വേഡുകളെ വൈറസ്‌ ബാധിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.