May 02, 2018
ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ
അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം
തീരുമാനിച്ചു. ധനസഹായമായി 10 ലക്ഷം രൂപയും നല്‍കും. ശ്രീജിത്തിന്റെ
ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍
നടത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
പറഞ്ഞിരുന്നു. ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം
ഇക്കാര്യത്തില്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ ജോലിയും ധനസഹായവും
തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു അഖില പ്രതികരിച്ചു.