May 02, 2018
ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) കോട്ടയത്തെ വസതിയില്‍
അന്തരിച്ചു. സംസ്കാരം പിന്നീട്. ഏറെ നാളായി അസുഖബാധിതനായി
ചികിത്സയിലായിരുന്നു. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍കൂടിയായ മകന്
സലിം പുഷ്പനാഥ് അന്തരിച്ച് ഒരുമാസം തികയും മുമ്പാണ് പുഷ്പനാഥിന്റെ
മരണം. മുന്നൂറോളം നോവലുകള്‍ പുഷ്പനാഥ് എഴുതിയിട്ടുണ്ട്. ഒരു സ്വകാര്യ
കുറ്റാന്വേഷകനായ ഡിറ്റക്ടീവ് മാര്‍ക്സിനെ കേന്ദ്രകഥാപാത്രമാക്കിയാണ്
പുഷ്പനാഥ് മിക്ക കൃതികളും രചിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൃതികള്‍
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ കൃതികളായ ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നിവ
ചലച്ചിത്രമാക്കപ്പെടുകയും ചെയ്തു. കര്‍ദിനാളിന്റെ മരണം, യക്ഷിക്കാവ്,
ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ഗന്ധര്‍വ്വയാമം, ഡ്രാക്കുളകോട്ട,
ഡ്രാക്കുളയുടെ അങ്കി, ദേവയക്ഷി, ദി ബ്ലെയ്ഡ് തുടങ്ങിയവ പ്രധാന
കൃതികളാണ്. അധ്യാപകനായിരുന്ന പുഷ്പനാഥന്പിള്ള എന്ന കോട്ടയം പുഷ്പനാഥ്
ജോലിയില്‍നിന്നു സ്വയം വിരമിച്ചശേഷം എഴുത്തിന്റെ ലോകത്തിലേക്ക്
കടക്കുകയായിരുന്നു.