Breaking News

Trending right now:
Description
 
May 02, 2018

മൊബൈല്‍ഫോണ്‍ കണക്ഷന്‌ ആധാര്‍ നിര്‍ബന്ധമില്ല

image മൊബൈല്‍ഫോണ്‍ കണക്ഷന്‌ ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്നു കേന്ദ്രം വ്യക്തമാക്കി. ഡ്രൈവിങ്‌ ലൈസന്‍സ്‌, പാസ്‌പോര്‍ട്ട്‌, വോട്ടര്‍ ഐഡി കാര്‍ഡ്‌ തുടങ്ങിയവ തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കാമെന്നു കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ്‌ ലഭിക്കുന്നില്ലെന്നു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധനയെ തുടര്‍ന്നാണ്‌ ഇത്തരത്തിലൊരു തീരുമാനത്തില്‍ ടെലികോം മന്ത്രാലയം എത്തിയത്‌. മൊബൈല്‍ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിന്‌ ആധാറിന്റെ ആവശ്യം ഇല്ലെന്നു സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.