Breaking News

Trending right now:
Description
 
May 02, 2018

നായര്‍ ബെനവലന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കോമളന്‍ പിള്ള

image ന്യൂയോര്‍ക്ക്‌: നായര്‍ ബെനവലന്റ്‌ അസോസിയേഷന്‍ പ്രസിഡന്റായി കോമളന്‍ പിള്ളയെ വീണ്ടും തിരഞ്ഞെടുത്തു. പ്രദീപ്‌ മേനോനാണ്‌ സെക്രട്ടറി. മറ്റ്‌ ഭാരവാഹികള്‍: രാമദാസ്‌ കൊച്ചുപറമ്പില്‍ (വൈസ്‌ പ്രസിഡന്റ്‌), ശശി നായര്‍ (ജോയിന്റ്‌ സെക്രട്ടറി), പ്രഭാകരന്‍ നായര്‍ (ട്രഷറര്‍). കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി നായര്‍ ബെനവലന്റ്‌ അസോസിയേഷന്റെ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്‌ കോമളന്‍ പിള്ള. ഇത്‌ മൂന്നാംതവണയാണ്‌ അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്‌. അസോസിയേഷന്‌ സ്വന്തമായി ഒരു ആസ്ഥാനം വാങ്ങിയത്‌ കോമളന്‍ പിള്ള ആദ്യമായി പ്രസിഡന്റായിരുന്ന കാലത്താണ്‌. കമ്മിറ്റി അംഗങ്ങള്‍: രഘുവരന്‍നായര്‍, നരേന്ദ്രന്‍ നായര്‍, നിഷാന്ത്‌ നായര്‍, ഗോപിനാഥക്കുറുപ്പ്‌, വിജയകുമാര്‍ നായര്‍, ചന്ദ്രമോഹന്‍, രാജേശ്വരി രാജഗോപാല്‍, മുരളീധരന്‍നായര്‍, പ്രദീപ്‌ പിള്ള, ഹേമന്ത്‌ നായര്‍, ജയപ്രകാശ്‌ നായര്‍. ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍: രാമചന്ദ്രന്‍നായര്‍. ഓഡിറ്റേഴ്‌സ്‌: സുധാകരന്‍പിള്ള, രഘുനാഥന്‍ നായര്‍.