Breaking News

Trending right now:
Description
 
May 02, 2018

എല്ലാം നടക്കുന്നത്‌ സമ്മതത്തോടെ: രാഖി സാവന്ത്‌

image സിനിമ രംഗത്ത്‌ ആരും ആരെയും ബലാത്സംഗം ചെയ്യുന്നില്ല. എല്ലാം നടക്കുന്നത്‌ സമ്മതത്തോടെയാണ്‌-ബോളിവുഡ്‌ താരം രാഖി സാവന്ത്‌ പ്രതികരിച്ചു. ബോളിവുഡിലെ കാസ്‌റ്റിങ്‌ കൗച്ച്‌ വിവാദങ്ങളെക്കുറിച്ചു മനസുതുറക്കുകയായിരുന്നു അവര്‍. ആരും നിര്‍ബന്ധിതമായി ലൈംഗിക ദുരുപയോഗം ചെയ്യുന്നില്ല എന്ന സരോജ്‌ ഖാന്റെ നിലപാടിനെ നടി പിന്തുണയ്‌ക്കുകയും ചെയ്‌തു. തനിക്കും ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്‌. താന്‍ സമീപിച്ച എല്ലാ പ്രൊഡ്യൂസര്‍മാരും സംവിധായകരും അങ്ങനെയെന്നു പറയാന്‍ കഴിയില്ല. പറ്റില്ലെന്നു പറയാന്‍ തനിക്കു കഴിഞ്ഞിരുന്നു. പുതിയതായി വരുന്നവര്‍ തങ്ങളുടെ കരിയര്‍ തുടങ്ങാന്‍ എന്തിനും തയാറാണ്‌. അപ്പോള്‍ പ്രൊഡ്യൂസര്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ട്‌ എന്തിനാണെന്നു രാഖി ചോദിക്കുന്നു. ബോളിവുഡില്‍ ഇത്തരം കാര്യങ്ങള്‍ ആരും തുറന്നുപറയാറില്ല. സ്വന്തം കണ്‍മുമ്പില്‍ നടക്കുന്നതുപോലും യാഥാര്‍ത്ഥ്യം വിളിച്ചുപറയാന്‍ സരോജ്‌ കാണിച്ച ധീരതയെ പ്രത്യേകം അഭിനന്ദിക്കുകയാണെന്നും രാഖി സാവന്ത്‌ വ്യക്തമാക്കി.