Breaking News

Trending right now:
Description
 
May 02, 2018

വിമര്‍ശകരുടെ നഖം പിഴുതെടുക്കുമെന്നു ത്രിപുര മുഖ്യമന്ത്രി

image വീണ്ടും വിവാദ പരാമര്‍ശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ ദേബ്‌ കുമാര്‍. തന്റെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നവരുടെ നഖം പിഴുതെടുക്കുമെന്ന ഭീഷണിയുമായാണ്‌ അദ്ദേഹം വീണ്ടും വിവാദത്തിനു തിരികൊളുത്തിയത്‌. പച്ചക്കറി കച്ചവടക്കാരനെ ഉദാഹരണമാക്കിയാണ്‌ അദ്ദേഹം പ്രസംഗിച്ചത്‌. പച്ചക്കറി വാങ്ങാന്‍ എത്തുന്നവര്‍ നഖം ഉപയോഗിച്ച്‌ അതില്‍ വരച്ചാല്‍ എന്താകും സ്ഥിതി. പച്ചക്കറി മോശമാകും. ഇതേപോലെ സര്‍ക്കാരിനെ വിമര്‍ശിച്ചു മുന്നോട്ടു പോകാനാവില്ല. അത്തരക്കാരുടെ മുഖം പിഴുതെടുക്കാന്‍ മടിക്കില്ലെന്നു ബിപ്ലബ്‌ ദേബ്‌ കുമാര്‍ ഭീഷണി മുഴക്കി. പുതിയ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ വൈറലായി. ബിപ്ലബ്‌ ദേബ്‌ കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ അതിരുകടന്നതോടെ പ്രധാനമന്ത്രി അദ്ദേഹത്തെ ഡല്‍ഹിക്കു വിളിപ്പിച്ചിരിക്കുകയാണ്‌.