Breaking News

Trending right now:
Description
 
May 02, 2018

വാരാപ്പുഴ കസ്റ്റഡിമരണം: സിഐ ക്രിസ്‌പിന്‍ അറസ്റ്റില്‍

image വരാപ്പുഴയിലെ ശ്രീജിത്ത്‌ പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിഐ ക്രിസ്‌പിന്‍ സാമിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്‌തു. കേസില്‍ അഞ്ചാം പ്രതിയാണ്‌. ആലുവ പൊലീസ്‌ ക്ലബില്‍ ഏറെനേരത്തെ ചോദ്യം ചെയ്യലിനുശേഷമാണ്‌ അറസ്‌റ്റ്‌. വ്യാജരേഖ ചമച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌. ശ്രീജിത്തിനെ മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ ക്രിസ്‌പിന്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. അന്യായമായി തടങ്കലില്‍വയ്‌ക്കുക, രേഖകളില്‍ കൃത്രിമം കാട്ടുക തുടങ്ങിയ കുറ്റങ്ങള്‍ സിഐയ്‌ക്കെതിരെ നിലനില്‍ക്കുന്നുവെന്നു പൊലീസിന്‌ അഡ്വക്കേറ്റ്‌ ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. വ്യാജരേഖ ചമച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ്‌ ക്രിസ്‌പിനെതിരെ ഉയര്‍ന്നിട്ടുള്ളത്‌. നിലവില്‍ ക്രിസ്‌പിന്‍ സസ്‌പെന്‍ഷനിലാണ്‌.