Breaking News

Trending right now:
Description
 
May 02, 2018

ഇന്ത്യയില്‍ വിമാനയാത്രികര്‍ക്ക്‌ മൊബൈല്‍ഫോണ്‍ ഇനി ഉപയോഗിക്കാം

image ആഭ്യന്തര, രാജ്യാന്തര വിമാനയാത്രക്കാര്‍ക്ക്‌ യാത്രയ്‌ക്കിടയില്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുന്നതിനും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതിനും ഇനി തടസമില്ല. ഇന്ത്യന്‍ വ്യോമപാതയില്‍ നാലുമാസത്തിനുള്ളില്‍ ഈ സൗകര്യം നടപ്പാക്കാനാണ്‌ ടെലികോം കമ്മീഷന്‍ ലക്ഷ്യമിടുന്നത്‌. ഡല്‍ഹിയില്‍ ചേര്‍ന്ന ടെലികോം വകുപ്പ്‌ ഉന്നതതലയോഗത്തിലാണ്‌ തീരുമാനം. ഇതുസംബന്ധിച്ച്‌ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ (ട്രായ്‌) നിര്‍ദേശത്തിന്‌ അംഗീകാരം ലഭിക്കുകയായിരുന്നു. ഇന്റര്‍നെറ്റ്‌ സേവനത്തിനുള്ള ചാര്‍ജ്‌ തീരുമാനിക്കാനുള്ള അവകാശം വിമാനക്കമ്പനികള്‍ക്കായിരിക്കും. ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി ടെലികോം കമ്മിഷനാണ്‌ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിച്ചത്‌. വിമാനം 3000 അടി ഉയരത്തില്‍ എത്തുമ്പോള്‍ യാത്രക്കാര്‍ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണുകള്‍ ഉപയോഗിക്കാനാകും. ടെലികോ, വിമാനക്കമ്പനികള്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നു ടെലികോം മന്ത്രാലയം വ്യക്തമാക്കി. കപ്പല്‍ യാത്രകളില്‍ ഫോണ്‍ വിളിക്കാനും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതിനുമുള്ള അനുമതി ടെലികോം വകുപ്പ്‌ ഇതിനോടകം നല്‍കിയിട്ടുണ്ട്‌. നിലവില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ മൊബൈല്‍ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നിരിക്കെയാണ്‌ പുതിയ നീക്കം.