Breaking News

Trending right now:
Description
 
May 01, 2018

തൊഴിലാളി ദിനത്തില്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ കുപ്പായവുമായി ടോമിന്‍ തച്ചങ്കരി

image ലോക തൊഴിലാളി ദിനത്തില്‍ കെഎസ്‌ആര്‍ടിസി ബസില്‍ കണ്ടക്ടറായി ജോലി ചെയ്‌ത്‌ കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി. തിരുവനന്തപുരത്തുനിന്നു ഗുരുവായൂര്‍ക്കു പോകുന്ന ഫാസ്റ്റ്‌ പാസഞ്ചറിലാണ്‌ കണ്ടക്ടറുടെ യൂണിഫോം വേഷത്തില്‍ ടിക്കറ്റുമായി തച്ചങ്കരി യാത്രക്കാരെ സമീപിച്ചത്‌. കഴിഞ്ഞദിവസം തിരുവനന്തപുരം ആര്‍ടി ഓഫിസില്‍നിന്ന്‌ അദ്ദേഹം കണ്ടക്ടര്‍ ലൈസന്‍സ്‌ എടുത്തിരുന്നു. മാസങ്ങള്‍ക്കുശേഷം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു കൃത്യസമയത്തു ശമ്പളം നല്‍കി തച്ചങ്കരി ജീവനക്കാരെ ഞെട്ടിച്ചിരുന്നു. കുറച്ചുമാസമായി പത്താംതീയതിക്കുശേഷമാണ്‌ ജീവനക്കാര്‍ക്ക്‌ ശമ്പളം ലഭിച്ചിരുന്നത്‌. ഇതിനാണ്‌ മാറ്റം വന്നത്‌. ഇത്തവണ മാസാവസാനം തന്നെ ശമ്പളം ലഭിച്ചതോടെ തച്ചങ്കരിക്ക്‌ അഭിനന്ദന പ്രവാഹമായിരുന്നു. സോഷ്യല്‍മീഡിയയില്‍ ജീവനക്കാരുടെ ഇത്തരത്തിലുള്ള പോസ്‌റ്റുകളുമെത്തി. ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളം നല്‍കുമെന്നു അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.