Breaking News

Trending right now:
Description
 
May 01, 2018

അമ്മയുടെ നേതൃത്വത്തിലുള്ള മെഗാഷോ തിരുവനന്തപുരത്ത്‌ ആറിന്‌

image മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഞായറാഴ്‌ച അമ്മ മഴവില്ല്‌ മെഗാഷോ സംഘടിപ്പിക്കുമെന്നു സംഘടനയുടെ പ്രസിഡന്റ്‌ ഇന്നസെന്റ്‌ അറിയിച്ചു. വൈകിട്ട്‌ അഞ്ചിന്‌ ആരംഭിക്കുന്ന ദൃശ്യവിരുന്ന്‌ അഞ്ചുമണിക്കൂറിലേറെ നീണ്ടുനില്‍ക്കും. പഴയകാല ചലച്ചിത്ര പ്രവര്‍ത്തകരായ 15 പേരെ ഷോയുടെ തുടക്കത്തില്‍ നടന്‍ മധുവിന്റെ നേതൃത്വത്തില്‍ ആദരിക്കും. നൃത്തങ്ങള്‍, ഹാസ്യനാടകങ്ങള്‍, പാട്ടുകള്‍ ഉള്‍പ്പെടെ ഉണ്ടാകും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെയുള്ള ഷോയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്‌മയങ്ങള്‍ ഉണ്ടാകുമെന്നു ഇന്നസെന്റ്‌ വ്യക്തമാക്കി. പ്രവേശനം പാസ്‌ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌.