Breaking News

Trending right now:
Description
 
May 01, 2018

കഴുത്തുവെട്ടാന്‍ ആഹ്വാനം: വിഎച്ച്‌പി വനിതാ നേതാവ്‌ കേസില്‍പെട്ടു

image കാസര്‍ഗോഡിലെ ബദിയഡുക്കയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ വിഎച്ച്‌പി വനിതാ നേതാവ്‌ സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ്‌ കേസ്‌ എടുത്തു. കഴിഞ്ഞ 27നാണ്‌ കേസിനാസ്‌പദമായ സംഭവം. ബദിയഡുക്ക ബോളുക്കട്ടയില്‍ നടന്ന ഹിന്ദുസമാജോത്സവം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മധ്യപ്രദേശ്‌ സ്വദേശിനിയായ സാധ്വി ബാലിക സരസ്വതി. പ്രസംഗത്തിനിടെ ലൗ ജിഹാദികളുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്കു വാളു നല്‍കണം, പശുവിനെ കൊല്ലുന്നവര്‍ക്ക്‌ ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല, പശുവിനെ കശാപ്പ്‌ ചെയ്യുന്നവരുടെ കഴുത്തുവെട്ടണം തുടങ്ങിയ അത്യന്തം പ്രകോപനപരമായ ആഹ്വാനങ്ങളാണ്‌ വനിതാ നേതാവ്‌ നടത്തിയത്‌.