Breaking News

Trending right now:
Description
 
Feb 06, 2013

വനിതാ റോക്ക്‌ ബാന്‍ഡ്‌ സംഘത്തിനെതിരേ ഓണ്‍ലൈനില്‍ ആക്രമണം

image കാഷ്‌മീരിലെ വനിതാ റോക്ക്‌ ബാന്‍ഡ്‌ സംഘത്തിനെതിരേ ഓണ്‍ലൈനില്‍ ആക്രമണം നടത്തിയവര്‍ക്കെതിരേ പൊലീസ്‌ കേസെടുത്തു. ഐടി ആക്‌ടിലെ സെക്ഷന്‍ 66-എ അനുസരിച്ചും ആര്‍പിസി സെക്ഷന്‍ 506 അനുസരിച്ചുമാണ്‌ രാജ്‌ബാഗ്‌ പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌. ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ മീഡിയകളിലും മറ്റ്‌ സൈബര്‍ ലോകത്തും ബാന്‍ഡ്‌ സംഘത്തിനെതിരേ പരാമര്‍ശം നടത്തിയവര്‍ക്കെതിരേയാണ്‌ കേസ്‌. നിരവധി പേരെ തിരിച്ചറിഞ്ഞതായി പൊലീസ്‌ പറഞ്ഞു. ബാന്‍ഡ്‌ സംഘത്തിനെതിരേ ഇന്നലെ ഒരു മതനേതാവ്‌ ഫത്‌വ പുറപ്പെടുവിച്ചതോടെ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുളള നിര്‍ദേശിച്ചിരുന്നു. കാഷ്‌മീരിലെ ആദ്യ വനിതാ റോക്ക്‌ ബാന്‍ഡ്‌ സംഘമാണ്‌ ഓള്‍-ഗേള്‍സ്‌ ബാന്‍ഡ്‌. ഗായികയും ഗിറ്റാറിസ്റ്റുമായ നോമ നസീര്‍, ഡ്രമ്മര്‍ ഫറ ദീബ, ഗിറ്റാറിസ്റ്റ്‌ അനീക ഖാലിദ്‌ എന്നിവരാണ്‌ ബാന്‍ഡിലെ അംഗങ്ങള്‍. മൂവരും പത്താം ക്ലാസ്‌ വിദ്യാര്‍ഥിനികളാണ്‌.