Breaking News

Trending right now:
Description
 
May 01, 2018

കുവൈത്തിന്റെ മുന്നറിയിപ്പ്‌; 3108 വിദേശികളെ പിരിച്ചുവിടും

image സ്വദേശിവല്‍ക്കരണ പദ്ധതി 2022 നകം പൂര്‍ത്തിയാകുമെന്നും 2019 മാര്‍ച്ചില്‍ 3108 വിദേശികളെ പിരിച്ചുവിടുമെന്നും കുവൈത്തിന്റെ മുന്നറിയിപ്പ്‌. പൊതുമേഖലയില്‍ 78,439 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്‌. ഇവരുടെ എണ്ണം കുറച്ചുകൊണ്ടുവരുകയാണ്‌ ലക്ഷ്യം. അതേസമയം, നാലുവര്‍ഷത്തിനിടെ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളില്‍ 16,468 വിദേശികളെ നിയമിച്ചു. അര്‍ഹരായ സ്വദേശികള്‍ ഇല്ലാത്തതാണ്‌ കാരണം. സ്വദേശികള്‍ക്ക്‌ നിയമനം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ഏപ്രില്‍ മാത്രം 8156 സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചു.