Breaking News

Trending right now:
Description
 
May 01, 2018

ബിഹാറില്‍ നടുറോഡില്‍ പീഡനം: ആറു യുവാക്കള്‍ അറസ്റ്റില്‍

image ബിഹാറിലെ ജഹാനാബാദില്‍ നടുറോഡില്‍ കൗമാരക്കാരിയുടെ വസ്‌ത്രങ്ങള്‍ വലിച്ചുകീറുകയും പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ ആറു യുവാക്കളെ ജഹാനാബാദ്‌ പൊലീസ്‌ അറസ്റ്റുചെയ്‌തു. സംഭവത്തില്‍ രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്‌. കൗമാരക്കാരിയെ പീഡിപ്പിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പീഡനംകണ്ടവരാണ്‌ ദൃശ്യം വീഡിയോയിലാക്കി പ്രചരിപ്പിച്ചത്‌. അവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതല്ലാതെ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഒന്നും ചെയ്‌തില്ല. നിസഹായയായ പെണ്‍കുട്ടി രക്ഷിക്കണമെന്നു പറഞ്ഞു ആര്‍ത്തുകരഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. പെണ്‍കുട്ടിയുടെ വസ്‌ത്രങ്ങള്‍ വലിച്ചുകീറുമ്പോള്‍ അക്രമികള്‍ ആര്‍ത്തുചിരിക്കുന്നതു വീഡിയോയിലുണ്ട്‌. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഈ വീഡിയോ കണ്ടവര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയി