Breaking News

Trending right now:
Description
 
May 01, 2018

നോക്കുകൂലി നിരോധനം നിലവില്‍വന്നു

image ചെയ്യാത്ത ജോലിക്കു യൂണിയന്‍ തൊഴിലാളികള്‍ കൂലി വാങ്ങുന്ന നോക്കുകൂടി സമ്പ്രദായം സംസ്ഥാനത്ത്‌ ഇന്നു മുതല്‍ നിരോധിച്ചുകൊണ്ട്‌ തൊഴില്‍വകുപ്പ്‌ ഉത്തരവിറക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകും. ചില മേഖലകളില്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിനുള്ള അവകാശം തൊഴിലാളി സംഘടനകള്‍ ഏറ്റെടുക്കുന്നതു തടയുമെന്നും തൊഴില്‍വകുപ്പ്‌ അഡീഷനല്‍ ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്‌. നോക്കുകൂലി ഉള്‍പ്പെടെ ചുമട്ടു തൊഴിലാളി രംഗത്തെ അനാരോഗ്യ പ്രവണതകള്‍ ഒഴിവാക്കാന്‍ 10 നിര്‍ദേശങ്ങളടങ്ങിയ ഉത്തരവാണ്‌ പുറത്തിറക്കിയത്‌. നോക്കുകൂലി തടയുന്നതിനും പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും ഓരോ ജില്ലയിലും കലക്ടര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫിസര്‍ കണ്‍വീനറുമായി പ്രത്യേക സമിതികളും പ്രവര്‍ത്തനം ആരംഭിച്ചു. ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍നിന്നു ഒഴിവാക്കിയ ഗാര്‍ഹിക ആവശ്യത്തിനുള്ള കയറ്റിറക്ക്‌, കാര്‍ഷികോത്‌പന്നങ്ങളുടെ കയറ്റിറക്ക്‌ എന്നിവയ്‌ക്ക്‌ ഇഷ്ടമുള്ളവരെ ജോലിക്ക്‌ നിയോഗിക്കാവുന്നതാണ്‌. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച്‌ എട്ടിന്‌ ട്രേഡ്‌ യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയുടെകൂടി അടിസ്ഥാനത്തിലാണ്‌ തൊഴില്‍വകുപ്പിന്റെ ഉത്തരവ്‌.