Breaking News

Trending right now:
Description
 
Apr 30, 2018

കാസര്‍ഗോഡ്‌ മെഡിക്കല്‍കോളജിനായി ശുപാര്‍ശചെയ്യും: ഉപരാഷ്ട്രപതി

image കാസര്‍ഗോഡ്‌ ജില്ലയില്‍ കേന്ദ്രസര്‍വകലാശാലയോടനുബന്ധിച്ച്‌ മെഡിക്കല്‍കോളജ്‌ വരേണ്ടത്‌ അത്യാവശ്യമാണെന്നും അതിനായി താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട്‌ ശുപാര്‍ശ ചെയ്യുമെന്നും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു വ്യക്തമാക്കി. കാസര്‍ഗോഡ്‌ പെരിയ കേന്ദ്രസര്‍വകലാശാലയിലെ ഏകീകൃത വിദ്യാഭ്യാസ സമുച്ചയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത്‌ എണ്ണൂറിലേറെ സര്‍വകലാശാലകള്‍ ഉണ്ടെങ്കിലും ലോകത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഇവയില്‍ ഒന്നുപോലുമില്ല. ഇതിന്റെ കാണങ്ങളെക്കുറിച്ച്‌ അക്കാദമിക്‌ സമൂഹം ഗൗരവമായി ചിന്തിക്കണം. ഏതുഭാഷ പഠിച്ചാലും മാതൃഭാഷ മറക്കരുതെന്നും ഉപരാഷ്ട്രപതി ഓര്‍മിപ്പിച്ചു. രാഷ്ട്രീയത്തില്‍ ജാതികലര്‍ത്തരുത്‌. സ്വാതന്ത്ര്യം ലഭിച്ച്‌ 70 വര്‍ഷങ്ങള്‍ക്കുശേഷവും ജാതിവ്യവസ്ഥ നിലനില്‍ക്കുന്നത്‌ അപമാനകരമാണ്‌. ഇതിനു തടയിടാന്‍ കൂട്ടായ പരിശ്രമം വേണമെന്നും എം.വെങ്കയ്യ നായിഡു പറഞ്ഞു. തിരുവല്ലയില്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റമോസിനെ ആദരിക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഇന്നു മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട്‌ അഞ്ചിന്‌ ഡല്‍ഹിയിലേക്ക്‌ തിരിക്കും.