Breaking News

Trending right now:
Description
 
Apr 30, 2018

ആണവപരീക്ഷണകേന്ദ്രം പൂട്ടുമെന്നു കിമ്മിന്റെ ഉറപ്പ്‌

image ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടുമെന്നു ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്‍ വ്യക്തമാക്കി. ദക്ഷിണകൊറിയന്‍ പ്രസിഡന്റ്‌ മൂണ്‍ ജേ ഇന്നുമായി നടത്തിയ ചരിത്രകൂടിക്കാഴ്‌ചയിലാണ്‌ കിമ്മിന്റെ വാഗ്‌ദാനം. സുതാര്യമായിട്ടായിരിക്കും നടപടികള്‍. ഇതിനായി അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും വിദഗ്‌ധരെയും മാധ്യമ പ്രവര്‍ത്തകരെയും വൈകാതെ ക്ഷണിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തുകയാണെന്നു കിം കൂടിക്കാഴ്‌ചയ്‌ക്കു മുമ്പുതന്നെ പറഞ്ഞിരുന്നു. യുഎസുമായി ചര്‍ച്ചനടത്താം. യുദ്ധവും കടന്നാക്രമണവും ഉണ്ടാകില്ലെന്നു യുഎസ്‌ ഉറപ്പുനല്‍കിയാല്‍ പിന്നെ നമുക്കെന്തിനാണ്‌ ആണവായുധങ്ങള്‍? കിം പറഞ്ഞു. ജപ്പാനുമായി ഏതു സമയവും ചര്‍ച്ചയ്‌ക്കു തയാറാണെന്നും അദ്ദേഹം ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ അറിയിച്ചു.