Breaking News

Trending right now:
Description
 
Apr 30, 2018

പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു

image ബിഹാറിലെ ജഹനാബാദില്‍ ആറു യുവാക്കള്‍ ചേര്‍ന്ന്‌ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇവര്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. വസ്‌ത്രം വലിച്ചുകീറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തവരോട്‌ പെണ്‍കുട്ടി കരഞ്ഞുഅപേക്ഷിച്ചിട്ടും പിന്മാറിയില്ല. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലും ഇവര്‍ ശ്രദ്ധിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ ഏറെ സന്തോഷകരമായ അനുഭവമായിരുന്നുവെന്ന്‌ വീഡിയോയില്‍ കാണാം. വീഡിയോയില്‍ അക്രമികളുടേതെന്നു കരുതന്ന ഒരു ബൈക്കിന്റെ നമ്പര്‍ കണ്ടെത്തിയ പൊലീസ്‌ അന്വേഷണം ശക്തമാക്കി. ജെഹനാബാദില്‍ റജിസ്റ്റര്‍ ചെയ്‌ത ബൈക്കാണെന്നു പൊലീസ്‌ തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണ്‌ പൊലീസ്‌ നല്‍കുന്ന സൂചന