Breaking News

Trending right now:
Description
 
Apr 30, 2018

റെഡ്ഡി വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറി

image സുധാകര്‍ റെഡ്ഡിയെ മൂന്നാംതവണയും ജനറല്‍ സെക്രട്ടറിയായി സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്‌ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്‌ ആരെയും തിരഞ്ഞെടുത്തിട്ടില്ല. കേന്ദ്ര സെക്രട്ടറിയേറ്റില്‍ സ്ഥിരം ക്ഷണിതാവായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൂര്‍ണ അംഗമായി. ദേശീയ നിര്‍വാഹകസമിതി അംഗം ബിനോയ്‌ വിശ്വം സെക്രട്ടറിയേറ്റിലെത്തി. പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടേറിയറ്റില്‍നിന്നു ഒഴിഞ്ഞ്‌ കണ്‍ട്രോള്‍ കമ്മിഷന്‍ അധ്യക്ഷനായി. മലയാളിയായ ആനി രാജ കേന്ദ്ര ക്വോട്ടയില്‍ നിര്‍വാഹക സമിതിയില്‍ തുടരും. ഗുരുദാസ്‌ ഗുപ്‌തയെ പാര്‍ട്ടി പരിപാടി സമഗ്രമാക്കുന്ന കമ്മിഷന്റെ അധ്യക്ഷനാക്കി. കെ.ഇ.ഇസ്‌മായില്‍ ദേശീയ നിര്‍വാഹകസമിതി അംഗമായി തുടരും. മുന്‍നിര്‍വാഹക സമിതി അംഗവും മുന്‍മന്ത്രിയുമായ സി.ദിവാകരന്‍ കൗണ്‍സിലില്‍നിന്നു പുറത്തായി. മുന്‍ അസി.സെക്രട്ടറി സത്യന്‍ മൊകേരി, കെ.രാജന്‍ എംഎല്‍എ എന്നിവരും ഒഴിവാക്കപ്പെട്ടു.