Breaking News

Trending right now:
Description
 
Apr 30, 2018

നരേന്ദ്രമോദിയുടേത്‌ ഭീകര ഭരണം: സുധാകര്‍ റെഡ്ഡി

image ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും നരേന്ദ്രമോദിയുടേത്‌ ഭീകര ഭരണമാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി എസ്‌. സുധാകര്‍ റെഡ്ഡി. സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചു കൊല്ലത്തു നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയും മൂല്യങ്ങളും തകരുകയാണ്‌. എട്ടുവയസുള്ള കുട്ടിപോലും മതത്തിന്റെ പേരില്‍ പീഡനത്തിന്‌ ഇരയാകുന്നു. കുട്ടികളെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. പൊതുജനങ്ങളെ വന്‍തോതില്‍ കൊള്ളയടിക്കുന്ന സാമ്പത്തിക നയങ്ങളാണ്‌ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ബിജെപിക്കെതിരെ വിശാല ഇടത്‌ മതേതര ജനാധിപത്യസഖ്യം രൂപപ്പെടുമെന്നും റെഡ്ഡി വ്യക്തമാക്കി. സംഘപരിവാറിന്റെ ലക്ഷ്യം ഹിന്ദുത്വരാജ്യമാണ്‌. ബിജെപി ഭരണത്തിന്‍ കീഴില്‍ ഫാസിസ്റ്റ്‌ കാഴ്‌ചപ്പാട്‌ രാജ്യത്ത്‌ പിടിമുറുക്കുകയാണ്‌. എ്‌ന്തുഭക്ഷണം കഴിക്കണം, ഏതുവസ്‌ത്രം ധരിക്കണം എന്നുപോലും അവര്‍ ആജ്ഞാപിക്കുന്നു. മോദി അധികാരത്തില്‍ വന്നതിനുശേഷം ദലിതര്‍ക്കുനേരെ 786ഓളം ആക്രമണങ്ങളാണ്‌ നടന്നത്‌- അദ്ദേഹം ചൂണ്ടിക്കാട്ടി.