Breaking News

Trending right now:
Description
 
Apr 30, 2018

യുവാക്കളോട്‌ പശുവിനെ വളര്‍ത്താന്‍ ബിജെപി മുഖ്യമന്ത്രിയുടെ ആഹ്വാനം

image സര്‍ക്കാര്‍ ജോലിക്കുപിന്നാലെ ഓടാതെ പശുവിനെ വളര്‍ത്താനും മുറുക്കാന്‍കട തുടങ്ങാനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാര്‍ ദേബിന്റെ ആഹ്വാനം. ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പശുവിനെ വാങ്ങി വളര്‍ത്തി പാല്‍വിറ്റാല്‍ പത്തുവര്‍ഷംകൊണ്ടു 10 ലക്ഷംരൂപ ബാങ്ക്‌ അക്കൗണ്ടില്‍വരും. ഒരു ലിറ്റര്‍ പാലിന്‌ 50 രൂപവരെ ലഭിക്കുന്നുണ്ട്‌. ബിരുദധാരികള്‍ക്ക്‌ പാല്‍കച്ചവടംകൊണ്ട്‌ ലക്ഷങ്ങള്‍ സമ്പാദിക്കാനാകും. മുറുക്കാന്‍കട നടത്തിയാല്‍പോലും 10വര്‍ഷം കൊണ്ട്‌ അഞ്ചുലക്ഷംരൂപ സമ്പാദിക്കാനാകും. ബിരുദധാരി കൃഷിയിലോ കോഴിവളര്‍ത്തലിലോ പന്നിവളര്‍ത്തലിലോ ഏര്‍പ്പെട്ടാല്‍ നിലവാരം താണുപോകുമെന്നത്‌ തെറ്റിദ്ധാരണയാണ്‌. പ്രധാനമന്ത്രിയുടെ മുദ്ര പദ്ധതി പ്രകാരം ബാങ്ക്‌ വായ്‌പയെടുത്തു ഇത്തരത്തില്‍ സ്വയംതൊഴില്‍ കണ്ടെത്താനാവുമെന്നു മുഖ്യമന്ത്രി യുവാക്കളെ ആഹ്വാനം ചെയ്‌തു. സര്‍ക്കാര്‍ ജോലിക്കായി രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്നു വിലപ്പെട്ട സമയം കളയുതെന്നും അദ്ദേഹം ഉപദേശിച്ചു. മഹാഭാരതകാലത്ത്‌ ഇന്റര്‍നെറ്റും സാറ്റലൈറ്റ്‌ വാര്‍ത്താവിതരണവും ഉണ്ടായിരുന്നുവെന്നും സിവില്‍ സര്‍വീസില്‍ സിവില്‍ എ്‌#ജിനിയര്‍മാരെയാണ്‌ വേണ്ടതെന്നും അടുത്തിടെ ബിപ്ലവ്‌ കുമാര്‍ ദേബ്‌ അഭിപ്രായപ്പെട്ടത്‌ ഏറെ വിവാദമുണ്ടാക്കിയിരുന്നു. തുടര്‍ച്ചയായുള്ള വിവാദ പ്രസ്‌താവനകളുടെ പേരില്‍ ബിപ്ലവ്‌ കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. ബുധനാഴ്‌ച ഡല്‍ഹിയില്‍ എത്താനാണ്‌ നിര്‍ദേശം. കര്‍ണാടക തിരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ ബിപ്ലവ്‌ കുമാര്‍ ദേബിന്റെ ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ക്കെതിരെ പാര്‍ട്ടിയില്‍നിന്നു പരാതി ഉയര്‍ന്നിരുന്നു.