Breaking News

Trending right now:
Description
 
Apr 29, 2018

സത്യത്തിനുവേണ്ടിയാണ്‌ കോണ്‍ഗ്രസിന്റെ പോരാട്ടം: രാഹുല്‍ ഗാന്ധി

image അധികാരത്തിനുവേണ്ടിയല്ല; സത്യത്തിനുവേണ്ടിയാണ്‌ കോണ്‍ഗ്രസിന്റെ പോരാട്ടമെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മഹാറാലി 'ജന്‍ ആക്രോശി'ല്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആസാമിലും പഞ്ചാബിലും നിരവധി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയത്‌. സത്യത്തിനുവേണ്ടിയായിരുന്നു ജീവന്‍ നല്‍കിയതെന്ന്‌ മനസിലാക്കണം. ഇത്‌ 2019ലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ്‌ അധികരത്തില്‍വരുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ ഏകീകരണത്തിനും ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനുംവേണ്ടിയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നത്‌. ബിജെപി അധികാരത്തിലെത്തിയശേഷം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന്‌ യാതൊന്നും ചെയ്‌തില്ല. ഡോക്‌ ലായില്‍ ചൈന ഹെലിപാഡ്‌ നിര്‍മിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യാതൊരു അജണ്ടയും ഇല്ലാതെ ചൈനയുമായി ചര്‍ച്ച നടത്തുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപിയും ആര്‍എസ്‌എസും രാജ്യത്ത്‌ വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍, ഈ രാജ്യം സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.