Apr 29, 2018
ഉപരാഷ്ട്രപതി കേരളത്തിലെത്തി
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കേരളത്തിലെത്തി. വിവിധ പരിപാടികളില്‍
പങ്കെടുക്കാനായി രണ്ടുദിവസം കേരളത്തിലുണ്ടാകും. കാസര്‍കോട്ട് പെരിയയിലെ
കേന്ദ്ര സര്‍വകലാശാല ക്യാംപസില്‍ രാവിലെ ഹെലികോപ്റ്ററില്‍ എത്തിയ
അദ്ദേഹത്തിനു വന്‍ സ്വീകരണമാണ് നല്‍കിയത്. ക്യാംപസിലെ പുതിയ എട്ട്
അക്കാദമിക് ബ്ലോക്കുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിച്ചു.
കൊച്ചിവഴി ഉപരാഷ്ട്രപതി തിങ്കളാഴ്ച ഉച്ചയ്ക്കു 12.50ന് തിരുവല്ലയില്‍
മാര്‍ത്തോമ സഭാ ആസ്ഥാനമായ പുലാത്തീനില്‍ എത്തും. മൂന്നിന് അലക്സാണ്ടര്‍
മാര്‍ത്തോമ്മ ഹാളില്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ
മെത്രാപ്പോലിത്തയുടെ 101-ാം ജന്മദിനസമ്മേളനവും ഡോ.ജോസഫ് മാര്‍ത്തോമ്മ
മെത്രാപ്പോലിത്തയുടെ പൗരോഹിത്യ വജ്രജൂബിലി ആഘോഷവും ഉപരാഷ്ട്രപതി ഉദ്ഘാടനം
ചെയ്യും. പിന്നീട് 4.15നു കൊച്ചിയിലേക്കു മടങ്ങും. ഉപരാഷ്ട്രപതി
കടന്നുപോകുന്ന വഴികളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.