Breaking News

Trending right now:
Description
 
Apr 29, 2018

നഴ്‌സുമാര്‍ക്ക്‌ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കില്ലെന്നു സ്വകാര്യ ആശുപത്രികള്‍

image സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാനാവില്ലെന്നു സ്വകാര്യ ആശുപത്രി അധികൃതരുടെ നിലപാട്‌. ഇക്കാര്യം അവര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള ശമ്പളം നല്‍കേണ്ടിവന്നാല്‍ കേരളത്തിലെ 60 ശതമാനം ആശുപത്രികളും അടച്ചുപൂട്ടേണ്ടിവരുമെന്നു കേരളാ പ്രൈവറ്റ്‌ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. സമരത്തിനില്ലാത്ത നഴ്‌സുമാരെ ഉപയോഗിച്ച ആശുപത്രി നടത്താന്‍ ശ്രമിക്കും. അതു സാധിച്ചില്ലെങ്കില്‍ പൂട്ടുന്ന കാര്യം ആലോചിക്കേണ്ടിവരും. സര്‍ക്കാരിന്റെ മറുപടിക്കായി രണ്ടുദിവസം കാക്കും. അതിനുശേഷം കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കു പോകുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പുനല്‍കി. നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി നിശ്ചയിച്ചുകൊണ്ടും 2017 ഒക്ടോബര്‍ മുതല്‍ മുന്‍കാല പ്രാബല്യം നല്‍കികൊണ്ടും കഴിഞ്ഞയാഴ്‌ച സര്‍ക്കാര്‍ ഉത്തരവ്‌ ഇറക്കിയിരുന്നു. അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ചപ്രകാരമുള്ള കുറഞ്ഞവേതനം അടുത്തമാസം മുതല്‍ ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരത്തെക്കുറിച്ചു ആലോചിക്കേണ്ടിവരുമെന്നു യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.