Breaking News

Trending right now:
Description
 
Apr 29, 2018

അപമാനകരമായ പരാമര്‍ശം: ഡയാന ഹെയ്‌ഡനോട്‌ ത്രിപുര മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

image ലോകസുന്ദരി ഡയാന ഫെയ്‌ഡന്‌ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ കുമാര്‍ ദേബ്‌ ഖേദം പ്രകടിപ്പിച്ചു. എല്ലാ സ്‌ത്രീകളെയും താന്‍ അമ്മയെപ്പോലെ ബഹുമാനിക്കുന്നുവെന്നും പരാമര്‍ശം മൂലം ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും ബിജെപി നേതാവുകൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കി. ലോക സൗന്ദര്യമത്സരങ്ങള്‍ പ്രഹസനമാണെന്നും 1997ലെ ഡയാന ഹെയ്‌ഡനെ തിരഞ്ഞെടുത്തത്‌ എന്തിനെന്നു മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഐശ്വര്യ റായിയാണ്‌ ഇന്ത്യന്‍ സ്‌ത്രീത്വത്തെ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പുകഴ്‌ത്തുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ പരാമര്‍ശം തന്നെ വേദനിപ്പിച്ചുവെന്നു ഡയാന ഹെയ്‌ഡ കഴിഞ്ഞദിവസം വ്യക്തമാക്കിയതോടെയാണ്‌ ഖേദപ്രകടനവുമായി ത്രിപുര മുഖ്യമന്ത്രി രംഗത്തുവന്നത്‌.