Breaking News

Trending right now:
Description
 
Apr 29, 2018

ചെങ്കോട്ടയുടെ നടത്തിപ്പ്‌ സ്വകാര്യകമ്പനിക്ക്‌ കൈമാറി

image സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുകയും ഇന്ത്യന്‍ ജനതയോട്‌ സംസാരിക്കുകയും ചെയ്യുന്ന രാജ്യത്തിന്റെ പൈതൃക സ്‌മാരകമായ ചെങ്കോട്ടയുടെ നടത്തിപ്പു ചുമതല ഡാല്‍മി ഭാരതി ഗ്രൂപ്പിന്‌ കൈമാറി. അഞ്ചുവര്‍ഷത്തേക്ക്‌ ചെങ്കോട്ടയുടെ പരിപാലനവും സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കലും ഈ സ്വകാര്യ കമ്പനിക്കായിരിക്കും. 25 കോടിരൂപ ഇതിനായി ഡാല്‍മിയ കമ്പനിക്ക്‌ നല്‍കി. കേന്ദ്ര ടൂറിസം വകുപ്പ്‌ മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം തുടക്കമിട്ട പൈതൃകം ഏറ്റെടുക്കല്‍ പദ്ധതിയുടെ ഭാഗമായാണിത്‌. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്തു യമുന നദിക്കരയില്‍ നിര്‍മിച്ച ചെങ്കോട്ട രണ്ടുനൂറ്റാണ്ടോളം മുകള്‍ ചക്രവര്‍ത്തിമാരുടെ വസതിയായിരുന്നു. രണ്ടരകിലോമീറ്റര്‍ നീളമുള്ള ഈ കോട്ട ചെങ്കല്ലിലാണ്‌ തീര്‍ത്തിരിക്കുന്നത്‌.